
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിനിടയിൽ കേരളാ സർവ്വകലാശാല പരീക്ഷകൾ നടത്താനൊരുങ്ങുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് കോൺഗ്രസ് എംപി ശശി തരൂർ. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശി തരൂർ ഗവർണർക്ക് കത്തയച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യത്തിന് ഭീഷണിയായതിനാൽ പരീക്ഷ നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദാന്തര പരീക്ഷകളാണ് കേരളാ സർവ്വകലാശാല നടത്തുന്നത്. 15,16 തീയതികളിലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഒഴിവാക്കാനാവില്ലെങ്കിൽ പരീക്ഷ ഓൺലൈനായി നടത്തണമെന്നാണ് ശശി തരൂരിന്റെ ആവശ്യം. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗമുണ്ടായപ്പോഴും കേരളാ സർവകലാശാലയുടെ ബിരുദ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ വിഷയത്തിൽ ഇടപെടുകയും പരീക്ഷകൾ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.
ഓൺലൈൻ പരീക്ഷ നടത്തുകയെന്നത് അസാദ്ധ്യമാണെന്നാണ് വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ള പറയുന്നത്. സാഹചര്യം നോക്കി മാത്രമെ പരീക്ഷ നടത്തൂവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യം രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
Post Your Comments