
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ രേഖപ്പെടുത്തുന്നത് ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,89,232 പേര്‍ രോഗമുക്തി നേടി.
Also Read: വിവാഹം 4 മാസം മുൻപ്, ഒരുമിച്ച് ജീവിച്ചത് ഒരു മാസം: ബിജോയെ തേടിയെത്തിയത് ഷിൻസിയുടെ ദുരന്ത വാർത്ത
പുതുതായി 2,677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 3,46,759 ആയി ഉയര്‍ന്നു. 2,88,09,339 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 2,69,84,781 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 14,77,799 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 23,13,22,417 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരു ഘട്ടത്തില്‍ രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു. ഇതോടെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞിരിക്കുന്നത്. നേരത്തെ, കൂടുതല്‍ കോവിഡ് ബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.
Post Your Comments