
മാന്നാർ: ചെന്നിത്തലയിൽ ഇറച്ചി കോഴി വില്പനയുടെ മറവിൽ വ്യാജ ചാരായ വില്പന നടത്തിയതിന് സ്ത്രീ ഉൾപ്പടെ രണ്ട് പേർ പിടിയിൽ. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടിൽ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടിൽ മിനി(44) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടയിൽ ചാരായം വിൽക്കുകയും വാങ്ങുകയും ചെയ്ത രണ്ടു പേർ പൊലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന ഒരു ലിറ്റർ വാറ്റുചാരയം ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ചെന്നിത്തലയിൽ ഇറച്ചിക്കോഴി കട നടത്തിവരുന്ന മിനി ഇതിന് മുൻപ് 2015-ൽ സമാന കേസിൽ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് വാറ്റ് ചാരായ വില്പന. കഴിഞ്ഞ ഒരാഴ്ചക്ക് മുൻപ് പൊലീസ് നടത്തിയ പരിശോധനയിൽ നിന്ന് മിനി രക്ഷപ്പെട്ടെങ്കിലും വ്യാജ മദ്യ വില്പനക്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു . ഇതുൾപ്പെടെയുള്ള കേസിലാണ് മിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments