05 June Saturday

നജ്റാനില്‍ കാര്‍ അപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021

മനാമ > സൗദിയിലെ നജ്റാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്.


നജ്റാന്‍ കിംഗ് ഖലിദ് ആശുപത്രിയില്‍ നഴ്സുമാരായിരുന്ന ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു.അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ നഴ്സുമാരായ സ്നേഹ, റിന്‍സി എന്നിവരെ നജ്റാന്‍ ആശുപത്രി ഐസിയുവിലാണ്. ഡ്രൈവറായ അജിത്ത് കിംഗ് ഖലിദ് ആശുപത്രിയിലും ചികിത്സയിലാണ്.  

വെള്ളിയാഴ്ച വൈകീട്ടാണ് അപകടമെന്നാണ് വിവരം.വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്. മൃതദേഹങ്ങള്‍ താര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്കായി സാമൂഹ്യ പ്രവര്‍ത്തകരും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികളും രംഗത്തുണ്ട്.

യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദിയുടെതെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രിശ്യയാണ് നജ്റാന്‍.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top