05 June Saturday

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം :മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021


തിരുവനന്തപുരം> വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ  മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'തണൽവഴി' എന്ന പരിപാടി മരം നട്ട്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുട്ടികൾ വച്ചു പിടിപ്പിക്കുന്ന വൃക്ഷതൈകൾക്ക് കുട്ടികളുടെ തന്നെ പേരിടാം.  ആ വൃക്ഷതൈകൾ കുട്ടികൾ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസ് സന്നിഹിതനായിരുന്നു.

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കരകുളം ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലാണ്‌ മന്ത്രിമാർ വൃക്ഷതൈകൾ നട്ടത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top