05 June Saturday

കെയര്‍ ഫോര്‍ കേരളയ്ക്ക് ഒമാന്‍ പ്രവാസിയുടെ ഓക്‌സിജന്‍ പ്ലാന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021

മസ്‌കത്ത് > കെയര്‍ ഫോര്‍ കേരള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വയനാട് മാനന്തവാടി സര്‍ക്കാര്‍ ആശുപത്രിയില്‍ മസ്‌കത്തിലെ പ്രവാസി വ്യാസായി പുതിയതായി ഒരു ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കും. ഇതിനായി 60 ലക്ഷം രൂപയുടെ ധാരണാപത്രം പ്രമുഖ വ്യവസായ പ്രമുഖന്‍ മുഹമ്മദ് അമീന്‍ സേട്ട് നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിറിനു കൈമാറി.

ചടങ്ങില്‍ സിഎം നജീബ്, ടിസി റഹീം എന്നിവര്‍ സന്നിഹിതരായി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് ആവശ്യമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കുന്ന കെയര്‍ ഫോര്‍ കേരള പദ്ധതിക്ക് ഒമാനില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഒമാന്‍ കോര്‍ഡിനേറ്റര്‍ പിഎം ജാബിര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Email: norkahelplineoman@gmail.com
Whatsapp: +968 99335751




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top