05 June Saturday

ത്രിവേണി നോട്ട്‌ബുക്കുകൾ ഇനി സഹകരണ സംഘങ്ങൾ വഴി വീട്ടിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021


ചങ്ങനാശേരി
ത്രിവേണി നോട്ട്‌ബുക്കുകൾ ഇനി സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തും. മറ്റ്‌ നോട്ട്‌ബുക്കുകളേക്കാൾ 20 ശതമാനം വിലക്കുറവിൽ നോട്ട്‌ബുക്കുകൾ നൽകുന്ന പദ്ധതിക്ക്‌ കൺസ്യൂമർഫെഡാണ്‌ തുടക്കം കുറിച്ചിരിക്കുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനം തൃക്കൊടിത്താനം സർവീസ്‌ സഹകരണ ബാങ്ക്‌ ഹാളിലെ ചടങ്ങിൽ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

നോട്ട്‌ബുക്കുകളും പഠനോപകരണങ്ങളും വീടുകളിലെത്തിക്കുന്നത്‌ കുടുംബശ്രീയുടെ സഹകരണത്തോടെയാണ്‌. സഹകരണസംഘങ്ങൾ വഴിയുള്ള വിൽപനക്ക്‌ പുറമെ കണസ്യൂമർഫെഡിന്റെ 182 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, 47 മൊബൈൽ ത്രിവേണികൾ എന്നിവ വഴിയും ബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാണ്‌. www.consumerfed.in എന്ന പോർട്ടൽ വഴി ഇവ ഓർഡർ ചെയ്യാം. കൺസ്യൂമർഫെഡിന്റെ വിവിധ ഗോഡൗണുകളിലേക്ക്‌ ആറുകോടിയോളം രൂപ വിലവരുന്ന നോട്ട്‌ബുക്കുകൾ എത്തിച്ചുകഴിഞ്ഞു.

  മന്ത്രിയിൽ നിന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ സി സതീഷ്‌ചന്ദ്രബോസ്‌ പുസ്‌തകം ഏറ്റുവാങ്ങി. അഡ്വ. ജോബ്‌ മൈക്കിൾ എംഎൽഎ അധ്യക്ഷനായി. ചങ്ങനാശേരി അർബൻ ബാങ്ക്‌ പ്രസിഡന്റ്‌ എ വി റസ്സൽ,  തൃക്കൊടിത്താനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുവർണകുമാരി, ജില്ലാ പഞ്ചായത്തംഗം മഞ്‌ജു സുജിത്ത്‌, കൺസ്യൂമർഫെഡ്‌ ഡയറക്ടർ പ്രമോദ്‌ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ്‌ എംഡി ഡോ. എസ്‌ കെ സനൽ സ്വാഗതവും സഹകരണവകുപ്പ്‌ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ എ കെ സജിനികുമാരി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top