05 June Saturday

ന്യൂനപക്ഷക്ഷേമം: ലീഗിന് ദുഷ്ടലാക്കെന്ന് ഐഎന്‍എല്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021

കോഴിക്കോട്>  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ എടുത്ത നിലപാടിന് വിരുദ്ധമായുള്ള മുസ്ലിം ലീഗ് നേതാക്കളുടെ അഭിപ്രായപ്രകടനത്തിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന്  ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍
 
യോഗത്തില്‍ പ്രശ്നം പഠിക്കാന്‍ വിദഗ്ധസമിതി എന്ന നിര്‍ദേശത്തോട്  ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിയോജിച്ചിരുന്നില്ല. കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്നതിനെക്കുറിച്ചും ഒന്നും പറഞ്ഞില്ല. എന്നാല്‍ വിദഗ്ധസമിതിയെ വയ്ക്കാന്‍ യോഗം തീരുമാനിച്ചിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമാണ് പിന്നീട്  ലീഗ് നേതാക്കള്‍ പറയുന്നത്.  ഈ സമീപനം  ന്യൂനപക്ഷക്ഷേമ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കപ്പെടരുതെന്ന ലീഗിന്റെ ഉള്ളിലിരിപ്പാണ് സൂചിപ്പിക്കുന്നതെന്നും കാസിം പറഞ്ഞു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top