
കോഴിക്കോട്: ജനതാൽപര്യങ്ങള്‍ക്ക് എതിരായ നിയമങ്ങളൊന്നും ലക്ഷദ്വീപിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതായി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാർ. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസല്യാർ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
കത്തിന് മറുപടിയായി കാന്തപുരം ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുകയായിരുന്നു. ലക്ഷദ്വീപ് വിഷയത്തിൽ ആശങ്ക വേണ്ടെന്നും, ദ്വീപിലെ ജനങ്ങളുടെ സംസ്കാരം പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും സർക്കാർ നിൽക്കുകയെന്നും അമിത് ഷാ അറിയിച്ചെന്ന് കാന്തപുരം വാർത്താകുറിപ്പിൽ പറഞ്ഞു.
Post Your Comments