05 June Saturday
അന്വേഷണം സുരേന്ദ്രനിലേക്കും

കുഴൽപ്പണം കടത്തിയ ധർമരാജനെ കെ സുരേന്ദ്രന്‌ അറിയാം: നിർണായക മൊഴി സെക്രട്ടറി ദിപിന്റെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021


തൃശൂർ>  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെന്ന പേരിൽ കുഴൽപ്പണം കടത്തിയ  ധർമരാജനെ  ബിജെപി സംസ്ഥാന പ്രസിഡന്റ്‌  കെ സുരേന്ദ്രന്‌ അറിയാമെന്ന്‌ നിർണായക മൊഴി. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവർ ലബീഷിനെയും ചോദ്യംചെയ്‌തിൽനിന്ന്‌ ഈ വിവരം ലഭിച്ചത്‌. ഇന്നു രാവിലെയാണ്‌ ഇരുവരേയും തൃശൂർ പൊലീസ്‌ ക്ലബ്ബിൽ ചോദ്യം ചെയ്‌തത്‌.

സുരേന്ദ്രനെ ചൊദ്യം ചെയ്യുന്നതിനുമുന്നോടിയായി  വിവരങ്ങൾ ശേഖരിക്കാനാണ്‌  ഇരുവരേയും അന്വേഷകസംഘം  ചോദ്യം ചെയ്‌തത്‌.   കവർച്ച ചെയ്യപ്പെട്ട പണം  ബിജെപി   തെരഞ്ഞെടുപ്പിനിറക്കിയ കുഴൽപണമാണെന്ന്‌ അന്വേഷകസംഘത്തിന്‌ വിവരം ലഭിച്ചിരുന്നു.  പണവുമായി എത്തിയ  ധർമരാജനെ ഉന്നത ബിജെപി നേതാക്കൾ ഫോണിൽ വിളിച്ചതിന്റെ തെളിവുകളും ലഭിച്ചിരുന്നു. ഇതേതുടർന്നാണ്‌   ബിജെപി നേതാക്കളെ  അന്വേഷകസംഘം വിളിപ്പിക്കുന്നത്‌.

ശനിയാഴ്‌ച  തൃശൂർ പൊലീസ്‌ ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ പത്തരയോടെ സെക്രട്ടറി ദിപിനെയും ഡ്രൈവർ ലബീഷിനെയും ചോദ്യം ചെയ്യൽ ആരംഭിച്ചു. രണ്ടു മണിക്കൂർ നീണ്ടു പല ഘട്ടങ്ങളിലും സുര്രേന്ദന്‌ പകരം സെക്രട്ടറി ദിപിനാണ്‌ ഫോൺ എടുക്കുക. ധർമരാജൻ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളാണ്‌ പൊലീസ്‌ ചോദിച്ചറിഞ്ഞത്‌. 

ധർമരാജനെ  സുരേന്ദ്രന്‌ അറിയാമായിരുന്നതായി ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത്‌ ധർമരാജനുമായി ബന്ധപ്പെട്ടത്‌ അറിയില്ല. തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം ധർമരാജനെ ഏൽപ്പിച്ചിരുന്നുവെന്ന ബിജെപി നേതാക്കളുടെ മൊഴി ഇരുവരും ആവർത്തിച്ചു.എന്നാൽ തെരഞ്ഞടുപ്പ്‌  സാമഗ്രികളുമായല്ല ധർമ്മരാജൻ തൃശൂരിലെത്തിയതെന്ന്‌ അന്വേഷണസംഘത്തിന്‌ വ്യക്‌തമായിട്ടുണ്ട്‌.

  നിയമസഭാ  തെരഞ്ഞെടുപ്പിന്റെ ഭാഗമായി  കോന്നിയിൽ സുരേന്ദ്രനുൾപ്പെടെ ബിജെപി നേതാക്കൾ താമസിച്ച ഹോട്ടലിൽ നിന്ന്‌ പൊലീസ്‌ വിവരങ്ങൾ ശേഖരിച്ചിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top