കണ്ണൂർ
ബിജെപിയുടെ കുഴൽപ്പണ ഇടപാടിന് അന്തിമമായി ഉത്തരം പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പി പി മുകുന്ദൻ. ബിജെപി കോർ ഗ്രൂപ്പ് ചേർന്ന് വ്യക്തമായ നിലപാട് എടുക്കണം. അല്ലെങ്കിൽ എല്ലാവരെയും സംശയിക്കും.
കൊടകര കുഴൽപ്പണം സംബന്ധിച്ച വിശദീകരണത്തിൽ അടിമുടി വൈരുധ്യമാണ്. ജില്ലാ കമ്മിറ്റി പറയുന്നത് ഒന്ന്. സംസ്ഥാന കമ്മിറ്റി പറയുന്നത് വേറൊന്ന്. പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്. ഇത് സംഘടനയെ ബാധിച്ചുകഴിഞ്ഞു.
ഗുരുതര പ്രതിസന്ധിയാണ് സംസ്ഥാന ബിജെപിയിൽ. പ്രവർത്തകരിൽ ഹിതപരിശോധന നടത്തി നേതൃമാറ്റം വരുത്തണം. അല്ലെങ്കിൽ പരിവാർ സംഘടനകളെയാകെ ബാധിക്കും. കേരളത്തിൽ ബിജെപിയുടെ പ്രസക്തിതന്നെ ചോദ്യ ചെയ്യപ്പെടുന്നു. പ്രവർത്തകരിൽ കടുത്ത നിരാശയാണ്. മുന്നോട്ടുപോകാൻ പാടുപെടേണ്ടിവരുമെന്നും മുകുന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..