04 June Friday

ഇറാൻ റിഫൈനറിയിലെ 
തീയണച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


തെഹ്‌റാൻ
തെഹ്‌റാനിലെ സർക്കാർ എണ്ണ ശുദ്ധീകരണശാലയിൽ ആളിപ്പടർന്ന തീയണച്ചു. 60 അഗ്നിശമന വാഹനവും 180 ജീവനക്കാരും 20 മണിക്കൂർ ശ്രമിച്ചാണ്‌ തീയണച്ചതെന്ന്‌ എണ്ണ സഹമന്ത്രി അലിറിസ സാദിഗാബാദി പറഞ്ഞു. 11 പേർക്ക്‌ പരിക്കേറ്റു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കുകളിലേക്ക്‌ പടരുംമുമ്പ്‌ തീയണയ്ക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.

ബുധനാഴ്ച രാത്രിയാണ്‌ ടോണ്ട്‌ഗൂയാൻ പെട്രോകെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തം ഉണ്ടായത്‌. രണ്ട്‌ മാലിന്യ ടാങ്കിലുണ്ടായ ചോർച്ചയാണ്‌ കാരണമെന്ന്‌ പ്രാഥമിക നിഗമനം. പ്ലാന്റിലെ ഗ്യാസ്‌ പൈപ്‌ലൈനിൽ കേടുപാടുണ്ടായി.

നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ ‘ഖാർഗ്‌’ ഒമാൻ കടലിടുക്കിൽ കത്തിയമർന്ന്‌ മണിക്കൂറുകൾക്കകം സമാന സ്വഭാവത്തിൽ മറ്റൊരു ‘അപകടം’ ഉണ്ടായത്‌ രാജ്യത്ത്‌ പരിഭ്രാന്തി പടർത്തിയിരുന്നു. ഇറാനും വൻശക്തികളും തമ്മിൽ വീണ്ടും ആണവ കരാറിലെത്തുന്നത്‌ തടയാൻ തങ്ങൾ എന്തും ചെയ്യുമെന്ന മട്ടിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി മുഴക്കി മണിക്കൂറുകൾക്കകമാണ്‌ കപ്പലിന്‌ തീപിടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top