04 June Friday

നൂറുകോടി സമാഹരിക്കാന്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി കേരള സ്റ്റാര്‍ട്ടപ്

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


കൊച്ചി
വ്യോമയാന വ്യവസായരം​ഗത്തെ സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പായ വെർടെയ്ൽ ടെക്നോളജീസ് നൂറുകോടി രൂപ മൂലധനസമാഹരണം നടത്തുന്നു. ഇതിനുള്ള ആദ്യപടിയായി കമ്പനി പ്രീ- സീരീസ് എ ഫണ്ടിങ് റൗണ്ട് പൂർത്തിയാക്കി. കൊച്ചിയിലെ ബ്ലൂബെൽ ​ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വി​ ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മെഡ്ടെക് കോർപറേഷൻ ചെയർമാനും അസറ്റ് ഹോംസ് ഡയറക്ടറുമായ ഡോ. ഹസ്സൻ കുഞ്ഞി, ഖത്തർ വ്യവസായി കെ എം വർ​ഗീസ് എന്നിവരിൽനിന്നാണ് മൂലധനസമാഹരണം നടത്തിയത്. 2024ൽ നൂറുകോടി ഡോളർ മൂല്യമുള്ള കമ്പനിയാകുക എന്ന ലക്ഷ്യത്തോടെയാണ് മൂലധനസമാഹരണം.

വിമാനയാത്രാരീതിയാകെ മാറ്റിമറിക്കുന്ന നെറ്റ്‌വർക്കിങ് സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റി (എൻഡിസി) ലഭ്യമാക്കുന്ന സ്ഥാപനമാണ് കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വെർടെയ്ൽ ടെക്നോളജീസ്. ഏറെ കാലം എയർലൈൻ ഐടി മേഖലയിൽ പ്രവർത്തിച്ച ജെറിൻ ജോസ്, സതീഷ് സത്ചിത് എന്നിവരാണ് ഈ സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. ഇത്തിഹാദ് എയർവേയ്സ്, ലുഫ്താൻസ ​ഗ്രൂപ്പ്, ബ്രിട്ടീഷ് എയർവേയ്സ്, അമേരിക്കൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങി മുപ്പതിലധികം എയർലൈനുകൾക്ക് ഇവർ സേവനം നൽകുന്നുണ്ട്. നിലവിലുള്ള ഉൽപ്പന്നം പരിഷ്കരിച്ച് കൂടുതൽ എയർലൈനുകളെ ഉപയോക്താക്കളാക്കുന്നതിന് ഇപ്പോൾ സമാഹരിച്ച നിക്ഷേപം ഉപയോ​​ഗിക്കുമെന്ന് വെർടെയ്ൽ സിഇഒകൂടിയായ ജെറിൻ ജോസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top