04 June Friday

ആൺകുട്ടിയില്ല, ഭാര്യയെ 
ഒന്നരവ‌‌‌ര്‍ഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ; രക്ഷയായത് ഭർത്താവ് അറിയാതെ പുറത്തേക്കിട്ട കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


മുംബൈ
ആൺകുട്ടിക്ക് ജന്‍മം നൽകാത്തതിനാൽ ഭാര്യയെ മൂന്ന്‌ പെൺമക്കൾക്കൊപ്പം ഒന്നരവ‌‌ര്‍ഷത്തോളം വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിൽ സോളാപു‌ര്‍ ജില്ലയിലാണ് സംഭവം.

പന്താ‌‌ര്‍പുര്‍ ന​ഗരത്തിലെ സെന്‍ഡെ ​ഗള്ളി പ്രദേശത്തെ വീട്ടിൽനിന്ന് നാൽപ്പത്തൊന്നുകാരിയെയും എട്ടിനും 14നും ഇടയിൽ പ്രായമുള്ള മൂന്നു പെൺമക്കളെയുമാണ് പൊലീസ്‌ മോചിപ്പിച്ചത്. രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പ് ഭ‌‌‌ര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് യുവതി വീടിന് പുറത്തേക്കെറിഞ്ഞതോടെയാണ് ക്രൂരത പുറത്തറിയുന്നത്.

കുറിപ്പ് കിട്ടിയ സ്ത്രീ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ലൈം​ഗികമായി പീഡിപ്പിച്ചെന്നും പലതവണ ​ഗര്‍ഭഛിദ്രം നടത്താൻ നി‌ര്‍‌ബന്ധിച്ചുവെന്നും യുവതി മൊഴി നൽകി. ഭ‌‌ര്‍ത്താവിനെതിരെ ബലാത്സം​ഗ കുറ്റത്തിനടക്കം കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top