04 June Friday

അവർ അനാഥരാകില്ല , ഒപ്പമുണ്ടാകും സർക്കാർ ; മാതാപിതാക്കളുടെ 
കാലശേഷവും 
പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന സമഗ്രപദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


തിരുവനന്തപുരം
മാനസിക വെല്ലുവിളി നേരിടുന്നവർക്കും ഓട്ടിസം ബാധിതർക്കും കരുതലുമായി സംസ്ഥാന സർക്കാർ. മാതാപിതാക്കളുടെ കാലശേഷവും ഇവർക്ക്‌ പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന സമഗ്രപദ്ധതി ആവിഷ്‌കരിക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തി.

മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ഓട്ടിസം ബാധിതരായ കുട്ടികളുടെയും മാതാപിതാക്കൾ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. തങ്ങളുടെ മരണശേഷം  കുട്ടികളുടെ സംരക്ഷണം, അവർക്കുള്ള പിന്തുണ എന്നിവയുമായി ബന്ധപ്പെട്ടാണ്‌ ഏറ്റവും വലിയ ആശങ്ക. കുട്ടികൾ മുതിരുമ്പോഴും സമാനപ്രശ്‌നം നേരിടാറുണ്ട്‌. ഇക്കാര്യം ശ്രദ്ധയോടെ പരിഗണിച്ചാണ്‌ സർക്കാർ ഇടപെടൽ. രക്ഷിതാക്കൾ, അധ്യാപകർ, വിവിധ സർക്കാർ വകുപ്പുകൾ, ഈ മേഖലയിലെ ഏജൻസികൾ, വിദഗ്‌ധർ എന്നിവരുമായി ചർച്ച ചെയ്‌തും അഭിപ്രായം സ്വീകരിച്ചുമാണ്‌ സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി തയ്യാറാക്കുക.  ഇതിന്‌ മിഷൻ പൊതുസമൂഹത്തിൽനിന്ന്‌ നിർദേശങ്ങളും മാതൃകകളും ക്ഷണിച്ചിട്ടുണ്ട്‌.  keralasid@gmail.com,  edkssm@gmail.com ഇമെയിലുകളിൽ നിർദേശം അയക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top