04 June Friday

കേരളത്തിന്റെ ഭാവി വികസനത്തിന്‌ സഹായമാകുന്ന ബജറ്റ്‌: കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021

ബജറ്റിന്റെ പ്രിന്റഡ് കോപ്പി, ഗവണ്മെന്റ് പ്രസ്സ് ഡയറക്റ്ററിൽ നിന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഏറ്റുവാങ്ങുന്നു


തിരുവനന്തപുരം>  കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . രാവിലെ ഒന്‍പതിനാണ്‌  ബജറ്റ് അവതരണം . കോവിഡ് സാഹചര്യത്തില്‍ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകള്‍ ഉറ്റുനോക്കുന്നത്.

സര്‍ക്കാരിന്റെ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും അടങ്കലിലും കൊവിഡ് രണ്ടാംവരവിന്റെ സാഹചര്യത്തില്‍ കാലികമായ മാറ്റമുണ്ടാകാം. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും.

കോവിഡ് പ്രതിരോധം,  ദുരിതാശ്വാസം, വരുമാന വര്‍ധനവ്‌ തുടങ്ങിയ  പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. കോവിഡ് വാക്‌സിന്‍ വാങ്ങാനാവശ്യമായ തുക വകയിരുത്തിയേക്കും. . കടലാക്രമണം പ്രതിരോധിക്കാന്‍ സമഗ്ര പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരും. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top