04 June Friday

ഇന്ത്യയുടെ രണ്ടാംവാക്സിന്‍ ബയോളജിക്കൽ ഇ ; 30 കോടി ഡോസ് ബുക്ക് ചെയ്തെന്ന് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Jun 4, 2021


ന്യൂഡൽഹി
പരീക്ഷണഘട്ടത്തിലുള്ള ബയോളജിക്കൽ– -ഇ കോവിഡ്‌ വാക്‌സിന്റെ 30 കോടി ഡോസ്‌ മുൻകൂറായി ബുക്ക്‌ ചെയ്‌തെന്ന്‌ കേന്ദ്രം. ഹൈദരാബാദ്‌ ആസ്ഥാനമായ ബയോളജിക്കൽ–- ഇ കമ്പനിക്ക്‌ 1500 കോടി രൂപ മുൻകൂറായി നൽകും. മൂന്നാംഘട്ട പരീക്ഷണത്തിലാണ്‌ വാക്‌സിൻ. ഒന്നും രണ്ടും ഘട്ട പരീക്ഷണം വിജയം.

വാക്‌സിന്‌ അംഗീകാരം നൽകാൻ കേന്ദ്ര വിദഗ്‌ധ സംഘം ശുപാർശ ചെയ്‌തിട്ടുണ്ട്‌. അംഗീകാരം ലഭിച്ചാൽ ഇന്ത്യയില്‍ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ തദ്ദേശീയ വാക്‌സിനായിരിക്കും ഇത്.

വാക്‌സിൻ ആഗസ്‌ത്‌–- ഡിസംബർ കാലയളവിലാകും ഉൽപ്പാദിപ്പിച്ച്‌ വിതരണം ചെയ്യുക. കേന്ദ്രത്തിന്റെ ജൈവസാങ്കേതികവിദ്യാ വകുപ്പ്‌ ബയോളജിക്കൽ–- ഇയുമായി പരീക്ഷണകാര്യങ്ങളിലും മറ്റും സഹകരിക്കുന്നുണ്ട്‌. 100 കോടി രൂപ വകുപ്പ്‌ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ജോൺസൺ ആൻഡ്‌ ജോൺസണിന്റെ വാക്‌സിൻ ഇന്ത്യയില്‍ ഉൽപ്പാദിപ്പിക്കാനും ബയോളജിക്കൽ–- ഇ കരാറിലെത്തി. വർഷം 60 കോടി ഡോസാകും ഉൽപ്പാദിപ്പിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top