03 June Thursday

ആർണോൾഡ്‌ ഇംഗ്ലണ്ട്‌ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 3, 2021


ലണ്ടൻ
ലിവർപൂൾ പ്രതിരോധക്കാരൻ ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡിനെ ഉൾപ്പെടുത്തി യൂറോ കപ്പ്‌ ഫുട്‌ബോളിനുള്ള ഇംഗ്ലണ്ട്‌ ടീമിനെ പരിശീലകൻ ഗാരെത്‌ സൗത്‌ഗേറ്റ്‌ പ്രഖ്യാപിച്ചു. 33 അംഗ സാധ്യത പട്ടികയിലുണ്ടായിരുന്നു ഏഴു പേരെ ഒഴിവാക്കി. ജെസെ ലിങ്‌ഗാർഡ്‌, ഒല്ലീ വാട്‌കിൻസ്‌ എന്നിവർ ഒഴിവാക്കപ്പെട്ടു.ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച ടീമിൽ ആർണോൾഡിന്‌ ഇടം കിട്ടിയിരുന്നില്ല. ഗ്രൂപ്പ്‌ ഡിയിൽ 13ന്‌ ക്രൊയേഷ്യക്കെതിരെയാണ്‌ ഇംഗ്ലണ്ടിന്റെ യൂറോ തുടക്കം.

ടീം: ഗോൾ കീപ്പർമാർ‐ ഡീൻ ഹെൻഡേഴ്‌സൺ, ജോർദാൻ പിക്‌ഫോർഡ്‌, സാം ജോൺസ്‌റ്റോൺ.പ്രതിരോധം‐ ട്രെന്റ്‌ അലെക്‌സാണ്ടർ ആർണോൾഡ്‌, ബെൻ ചിൽവെൽ, റീസ്‌ ജയിംസ്‌, കൊണർ കോഡി, ഹാരി മഗ്വയർ, ലൂക്ക്‌ ഷാ, ടയ്‌റോൺ മിങ്‌സ്‌, ജോൺ സ്‌റ്റോൺസ്‌, കൈൽ വാൾക്കർ, കീറൺ ട്രിപ്പിയർ.

മധ്യനിര‐ മാസൺ മൗണ്ട്‌, ജൂഡ്‌ ബെല്ലിങ്‌ഹാം, ജോർദാൻ ഹെൻഡേഴ്‌സൺ, ഡെക്ലാൻ റീസ്‌, കാൾവിൻ ഫിലിപ്‌സ്‌. മുന്നേറ്റം‐ ജെയ്‌ഡൻ സാഞ്ചോ, മാർകസ്‌ റാഷ്‌ഫഡ്‌, റഹീം സ്‌റ്റെർലിങ്‌, ഫിൽ ഫോദെൻ, ഹാരി കെയ്‌ൻ, ജാക്‌ ഗ്രീലിഷ്‌, ഡൊമിനിക്‌ കാൾവെർട്ട്‌ ലെവിൻ, ബുകായോ സാക്ക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top