കൊല്ലം
നിയമസഭാ വോട്ടെടുപ്പു ദിവസം കുണ്ടറ കണ്ണനല്ലൂരിൽ ഇഎംസിസി കമ്പനി ഡയറക്ടർ ഷിജു വർഗീസ് സ്വന്തം കാറിലേക്ക് പെട്രോൾ ബോംബെറിഞ്ഞെന്ന കേസിലെ അന്വേഷണം ഉടൻ പൂർത്തിയാകുമെന്ന് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് ചില കാര്യങ്ങൾ കൂടി വ്യക്തമാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണ പുരോഗതി വിലയിരുത്താനാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി ഗുരുഡിൻ ചാത്തന്നൂർ എസിപി ഓഫീസിൽ എത്തിയത്. സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ, അന്വേഷണച്ചുമതലയുള്ള എസിപി വൈ നിസാമുദീൻ എന്നിവരുമായി ചർച്ച നടത്തി.
പ്രധാന തെളിവുകളും ബന്ധമുള്ളവരുടെ മൊഴിയും ഇതിനകം ശേഖരിച്ചിട്ടുണ്ട്. ബോംബേറ് കേസിലെ ഗൂഢാലോചനയാണ് നിലവിൽ അന്വേഷിക്കുന്നത്. മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഗൂഢാലോചനയിൽ മുഖ്യപങ്കുള്ള ദല്ലാൾ നന്ദകുമാറിനെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..