COVID 19Latest NewsIndia

രാജ്യത്തിന് ആശ്വാസമായി രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നു, കേരളം ഉൾപ്പെടെ 5 ഇടത്ത് കൂടുതൽ

ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുനാളുകള്‍ക്കു ശേഷം ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണുള്ളത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണെന്ന് വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണനിരക്കും രാജ്യത്ത് കുറയുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,887 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

1,34,154 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,84,41,986 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,63,90,584 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,37,989 പേരാണ്. ഇന്നലെ വൈകുന്നേരം വരെ 35,37,82,648 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ സി എം ആര്‍) വ്യക്തമാക്കി. ഇതില്‍ 21,59,873 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്. സജീവ രോഗികളുടെ എണ്ണം 17,13,413 ആയി കുറഞ്ഞു. 22,10,43,693 പേരെ വാക്‌സിനേറ്റ് ചെയ്‌തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ 15,169, കര്‍ണാടകയില്‍ 16,387, കേരളത്തില്‍ 19,661, തമിഴ്‌നാട്ടില്‍ 25,317, ആന്ധ്രയില്‍ 12,768 വിവിധ സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ചുനാളുകള്‍ക്കു ശേഷം ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണുള്ളത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 576 പുതിയ രോഗികളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ഒരുദിവസമുണ്ടായത്. അതേസമയം, 103 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.

shortlink

Related Articles

Post Your Comments


Back to top button