03 June Thursday

വനിതാവേദി കുവൈറ്റ് ആരോഗ്യവെബിനാര്‍ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 3, 2021

 കുവൈറ്റ് സിറ്റി> കുവൈറ്റിലെ പുരോഗമന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ് കോവിഡ് -വാക്സിനേഷന്‍ -സുരക്ഷ എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ ആരോഗ്യ വെബിനാര്‍ സംഘടിപ്പിച്ചു.വെബിനാറില്‍ കോവിഡ് പ്രതിരോധ വിദഗ്ദ്ധ സമിതി അധ്യക്ഷന്‍ ഡോക്ടര്‍. ബി ഇക്ബാല്‍ ലോകത്തിലെ കോവിഡിന്റെ പൊതുസാഹചര്യങ്ങളെ കുറിച്ചും പാലിക്കേണ്ട ജാഗ്രതകളെ കുറിച്ചും വാക്സിനേഷന്റെ പ്രധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

 ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള മഹാമാരികളായ സ്പാനിഷ് ഫ്‌ളു, വസൂരി എന്നിവയെ ഉദ്ധരിച്ചു മഹാമാരികളുടെ അവലോകനം അദ്ദേഹം നല്‍കി. മറ്റു മഹാമാരികളെ അപേക്ഷിച്ചു കോവിഡ് -19 വാക്സിന്‍ വേഗത്തില്‍ കണ്ടെത്താനായി എന്നത് ജനിതകസാങ്കേതികവിദ്യയിലുണ്ടായ കുതിച്ചു ചാട്ടം തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അമിതമായി നമ്മള്‍ ഭയപ്പെടാതെ ജാഗ്രതയോടെ കോവിഡിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ കോവിഡ് സാഹചര്യങ്ങളെ കുറിച്ചും ഇവിടെ ലഭ്യമായിട്ടുള്ള വാക്സിനെ പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും വിശദമായി കുവൈറ്റ് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം അംഗമായിട്ടുള്ള കുവൈറ്റ് കാന്‍സര്‍ കെയര്‍ സെന്റര്‍ ശ്വാസകോശ രോഗവിദഗ്ധന്‍ ഡോക്ടര്‍ യാസിര്‍ പെരിങ്ങാട്ടുതൊടിയില്‍ , കുവൈറ്റ് ഡോക്ടേഴ്സ് ഫോറം ജോയിന്റ് ജനറല്‍ സെക്രട്ടറിയും കുവൈറ്റ് ആംഡ് ഫോഴ്‌സ് ഹോസ്പിറ്റല്‍ ഇ. എന്‍. ടി സ്‌പെഷ്യലിസ്റ്റുമായ ഡോക്ടര്‍ അനില ആല്‍ബര്‍ട്ട് എന്നിവര്‍ വിശദീകരിച്ചു.

കോവിഡ്, വാക്സിനേഷന്‍, ബ്ലാക്ക് ഫംഗസ്   എന്നിവയുമായി പ്രവാസികള്‍ക്കുള്ള സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കി.

വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമ അജിത്കുമാര്‍ അധ്യക്ഷതവഹിച്ച വെബിനാറില്‍ ആക്ടിങ് സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും,വത്സ സാം നന്ദിയും പറഞ്ഞു.പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്‍. അജിത്കുമാര്‍ വെബിനാറിനു ആശംസകള്‍ നല്‍കി സംസാരിച്ചു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top