03 June Thursday

പ്രതിപക്ഷ നേതൃമാറ്റം ജനാധിപത്യത്തിന്റെ മനോഹാരിത: 
വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 3, 2021


തിരുവനന്തപുരം
പ്രതിപക്ഷ നേതൃമാറ്റം ജനാധിപത്യത്തിന്റെ മനോഹാരിതയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. മാറ്റംവേണമെന്ന ചർച്ച പാർടിയുടെ ജനാധിപത്യത്തിന്റെ ഭാഗമാണ്‌. സർക്കാർ നല്ല കാര്യം ചെയ്‌താൽ പിന്തുണയ്‌ക്കും. തെറ്റുചെയ്‌താൽ എതിർക്കും. പുതിയ കാലത്തിനനുസരിച്ച്‌ ആരോഗ്യമേഖലയെ സമൂലമായി മാറ്റണം.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നും  നന്ദിപ്രമേയ ചർച്ചയെ എതിർത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സർക്കാർ എല്ലാവിധ പിന്തുണയും പ്രതിപക്ഷത്തിനു നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനത്ത്‌ അസാധാരണ സാഹചര്യമായതിനാൽ സർക്കാർ തുടരാൻ  ജനങ്ങൾ തീരുമാനിക്കുകയായിരുന്നെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത്‌ ഒരു അസാധാരണ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top