Latest NewsNewsFootballSports

യൂറോ കപ്പിനുള്ള ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു

പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് ഇറ്റലി യൂറോ കപ്പിനെത്തുന്നത്

റോം : ഈ മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഇറ്റാലിയൻ ക്ലബായ സാസുവോളോയുടെ യുവ മുന്നേറ്റ താരം ജിയാക്കാമോ റാസ്പദോറിക്ക് അന്തിമ ടീമിൽ ഇടം ലഭിച്ചതാണ് ശ്രദ്ധേയം. ജിയാൻലൂക്ക മാഞ്ചീനി, മാറ്റിയോ പെസിന, മാറ്റിയോപൊലിറ്റാനോ എന്നിവരെ ഒഴിവാക്കിക്കൊണ്ടാണ് ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാഞ്ചീനി ടൂർണ്ണമെന്റിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗോൾകീപ്പർമാർ: ജിയാൻലൂയിഗി ഡോണറുമ്മ (മിലാൻ), അലക്സ് മെറെറ്റ് (നാപോളി), സാൽവറ്റോർ സിരിഗു (ടോറിനോ).

ഡിഫെൻഡർമാർ: ഫ്രാൻസെസ്കോ അസെർബി (ലാസിയോ), അലസ്സാൻഡ്രോ ബാസ്റ്റോണി (ഇന്റർ), ലിയോനാർഡോ ബോണൂസി (യുവന്റസ്), ജോർജിയോ ചിയേലിനി (യുവന്റസ്), ജിയോവന്നി ഡി ലോറെൻസോ (നാപോളി), എമേഴ്‌സൺ പാൽമിയേരി (ചെൽസി), അലസ്സാൻഡ്രോ ലിയോൺസെൻ (റോമ), റാഫേൽ ടോലോയ് (അറ്റലാന്റ).

മിഡ്‌ഫീൽഡർമാർ: നിക്കോളോ ബറേല (ഇന്റർ), ബ്രയാൻ ക്രിസ്റ്റാൻറ് (റോമ), ഫ്രെല്ലോ ജോർജ്ജ് ലൂയിസ് ജോർജിൻഹോ (ചെൽസി), മാനുവൽ ലോക്കറ്റെല്ലി (സസ്സുവോലോ), ലോറെൻസോ പെല്ലെഗ്രിനി (റോമ), സ്റ്റെഫാനോ സെൻസി (ഇന്റർ), മാർക്കോ വെരാട്ടി (പാരീസ് സെന്റ് ജെർമെയ്ൻ).

Read Also:- ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്

ഫോർ‌വേർ‌ഡുകൾ‌: ആൻഡ്രിയ ബെലോട്ടി (ടൊറിനോ), ഡൊമെനിക്കോ ബെരാർ‌ഡി (സസ്സുവോലോ), ഫെഡറിക്കോ ബെർണാഡെച്ചി (യുവന്റസ്), ഫെഡറിക്കോ ചീസ (യുവന്റസ്), സിറോ ഇമ്മൊബൈൽ (ലാസിയോ), ലോറെൻസോ ഇൻ‌സൈൻ (നാപോളി), ജിയാക്കോമോ റാസ്പോഡോറി.

shortlink

Related Articles

Post Your Comments


Back to top button