03 June Thursday

ലോകകപ്പ്, ഏഷ്യൻ ഫുട്ബോൾ യോഗ്യത ; ഇന്ത്യക്ക് നോട്ടം ഏഷ്യയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 3, 2021


ദോഹ
ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനോട്‌. ലോകകപ്പ് പ്രതീക്ഷ നേരത്തേ നഷ്ടമായ സുനിൽ ചേത്രിയുടെ ഇന്ത്യൻ സംഘത്തിന് ലക്ഷ്യം ഏഷ്യൻ കപ്പ് യോഗ്യതയാണ്. ഈ മത്സരങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് 2023ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ടിക്കറ്റും നിർണയിക്കുന്നത്. ദോഹയിലെ ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 10.30നാണ് ഇന്ത്യ -ഖത്തർ പോരാട്ടം. സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാം. ഏഴിന് ബംഗ്ലാദേശുമായും 15ന് അഫ്ഗാനിസ്ഥാനുമായും ഇതേ വേദിയിൽ ഇന്ത്യക്ക് കളി ഉണ്ട്.

ഏഷ്യൻ ചാമ്പ്യൻമാരാണ് ഖത്തർ. മികച്ച ടീം. സ്പാനിഷുകാരൻ ഫെലിക്സ് സഞ്ചെസ് ബോസിന് കീഴിൽ പോയ കാലം മികച്ച പ്രകടനമാണ് അവർ നടത്തുന്നത്. മുന്നേറ്റക്കാരൻ അൽമോയിസ് അലിയാണ് പ്രധാനി. ലോക റാങ്കിങ്ങിൽ 58-ആം സ്ഥാനത്താണ് ഖത്തർ. ഇന്ത്യയാകട്ടെ 105-ആമതും. യോഗ്യതയുടെ ആദ്യ റൗണ്ടിൽ ഖത്തറിനെ സമനിലയിൽ തളച്ചതാണ് ഇഗോർ സ്റ്റിമച്ചിന്റെ ഇന്ത്യക്കുള്ള ആത്മവിശ്വാസം.

നാളുകൾക്ക് ശേഷം നായകൻ ചേത്രി തിരിച്ചെത്തുന്നതും ബലമാണ്. മലയാളി താരങ്ങളായ ആഷിക്ക് കുരുണിയനും സഹൽ അബ്‌ദുൾ സമദും ടീമിലുണ്ട്. ഗ്ലാൻ മാർട്ടിൻസാണ് പുതുമുഖം. ലോകകപ്പ് യോഗ്യതയിൽ അഞ്ച് കളിയിൽ ഒറ്റ ജയമില്ല ഇന്ത്യക്ക്. രണ്ട് തോൽവിയും മൂന്ന് സമനിലയും ഉൾപ്പെടെ മൂന്ന് പോയിന്റുമായി നാലാമതാണ്. ഗ്രുപ്പിലെ ആദ്യ സ്ഥാനക്കാർക്കും മികച്ച രണ്ടാമന്മാർക്കുമാണ് മുന്നോട്ട് പോവാനാവുക. ഇന്ത്യക്ക് ഇനി പ്രതീക്ഷയില്ല. എന്നാൽ ഇനിയുള്ള കളിയിൽ ജയം നേടിയാൽ ഏഷ്യൻ കപ്പ് ഉറപ്പിക്കാം..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top