CricketLatest NewsNewsSports

തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനെ വെളിപ്പെടുത്തി മില്ലർ

ആരാധകരുടെ ചോദ്യത്തിന് ട്വിറ്ററിൽ മറുപടി നൽകുകയായിരുന്നു മില്ലർ

ജോഹന്നാസ്ബർഗ്: ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും ആധുനിക ക്രിക്കറ്റിലെ മികച്ച താരമാണ് കോഹ്ലിയെന്നും മില്ലർ പറഞ്ഞു. ട്വിറ്ററിൽ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മില്ലർ കോഹ്‌ലിയുടെ പേര് പറഞ്ഞത്.

‘മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന കോഹ്ലി മിക്ക റെക്കോർഡുകളും തന്റെ പേരിലാക്കി മാറ്റുകയാണ്. ടെസ്റ്റിൽ കോഹ്‌ലിക്ക് വെല്ലുവിളിയായി ഓസ്‌ട്രേലിയൻ താരം സ്മിത്തും, ന്യൂസിലാന്റ്‌ ക്യാപ്റ്റൻ വില്യംസും ഉണ്ട്. അതേസമയം, ഏകദിനത്തിൽ സഹതാരം രോഹിത് ശർമയും കോഹ്‌ലിയുടെ പിന്നിലുണ്ട്. ടി20യിൽ ബാബർ അസം അടക്കമുള്ള ബാറ്റ്സ്മാൻമാരും.

Read Also:- ഐ.പി.എൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ല

മൂന്ന് ഫോർമാറ്റിലും മുന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ തന്നെയാണ്. മികച്ച സാങ്കേതികത്വവും ആക്രമണോത്സുകതയും ചേരുന്നതാണ് കോഹ്‌ലിയുടെ ബാറ്റിങ്. അതേസമയം, താൻ കണ്ടിട്ടുള്ള മികച്ച ഫിനിഷർ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണെന്നും,’ മില്ലർ ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button