കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടം അനുസരിച്ച് ഉള്ളടക്കം സംബന്ധിച്ച പരാതി പരിഹരിക്കാനുള്ള ഓഫീസറെ നിയമിച്ചെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ചട്ടം പ്രാബല്യത്തിൽ വന്നതിനാല്‍ വ്യവസ്ഥകള്‍ ട്വിറ്റർ പാലിച്ചേ തീരുവെന്ന് ജസ്‌റ്റിസ് രേഖാപാലി വാക്കാൽ നിരീക്ഷിച്ചു. ഐടി ചട്ടം പാലിക്കാൻ ട്വിറ്ററിന് നിർദേശം നൽകണമെന്ന ഹർജിയിലാണ് കോടതി ഇടപെടൽ.
അതേസമയം ട്വിറ്ററിന് എതിരെ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. കമീഷനെ തെറ്റിദ്ധരിപ്പിച്ചു, പോക്‌സോ നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നുണ്ടായതായതെന്നാണ് കമീഷന്റെ പരാതി. കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുടെ ലിങ്കുകൾ നീക്കണമെന്ന് കമീഷൻ ട്വിറ്ററിനോട് നിര്‍ദേശിച്ചിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ ഇടപെടാനുള്ള അധികാരം അമേരിക്കയിലെ ട്വിറ്റർ ഇൻ കോർപറേറ്റഡ് കമ്പനിക്കാണെന്ന് ട്വിറ്റർ ഇന്ത്യ പ്രതികരിച്ചു. ഇത് വസ്‌തുതാവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ട്വിറ്ററിന് എതിരെ പരാതി നൽകിയതെന്ന് കമീഷൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..