01 June Tuesday

സ്വർണക്കടത്ത്‌: യുഎഇ കോൺസുൽ ജനറലും അറ്റാഷെയും പ്രതികളാകും; കസ്‌റ്റംസ്‌ നോട്ടീസ്‌ അയക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

നയതന്ത്ര ബാഗേജിൽനിന്നും പിടിച്ചെടുത്ത സ്വർണം


തിരുവനന്തപുരം >  തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ   സ്വര്‍ണക്കടത്തിയ കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമിസ്‌ അലി എന്നിവരെ പ്രതി ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടിസ് അയയ്ക്കും. ഇരുവരില്‍ നിന്നും മൊഴി എടുക്കാന്‍ ആകാത്ത സാഹചര്യത്തിലാണ് തീരുമാനം.

വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് കസ്റ്റംസിന് അനുമതി നല്‍കിയത്. ആറ് മാസം മുന്‍പാണ് കസ്റ്റംസ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേര്‍ക്കുന്നതിനും അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സ്വര്‍ണം പിടിച്ചെടുത്തതിന് ശേഷം വളരെ പെട്ടെന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു.കോൺസുൽ ജനറലിനുള്ള നയതന്ത്ര ബാഗേജിലാണ്‌ സ്വർണം കടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top