കൊച്ചി> ലക്ഷദ്വീപിൽ പ്രതിഷേധസൂചകമായി കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
യുവാക്കളെ അറസ്‌റ്റ് ചെയ്‌ത് 5 ദിവസം റിമാന്റില്‍ താമസിപ്പിച്ച് അവരുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്ന് വിലയിരുത്തിയ കോടതി, ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റിന് നിര്‍ദേശം നല്‍കി.
എയര്‍ ആംബുലന്‍സ് ഉപയോഗത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ മറ്റൊരു ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ വിവാദനയങ്ങളെ അംഗീകരിച്ച കലക്‌ടറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..