01 June Tuesday

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

ന്യൂഡല്‍ഹി > കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ചയോഗത്തിലാണ് തീരുമാനം. സിബിഎസ്ഇ പ്ലസ് വണ്‍ പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനവും സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചാണ് പ്ലസ് ടു പരീക്ഷയും റദ്ദാക്കിയത്. സുരക്ഷ ഉറപ്പുവരുത്തി പരീക്ഷ നടത്താം എന്നാണ് കേരളം അറിയിച്ചിരുന്നത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് 10ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാറ്റിവച്ച പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top