CricketLatest NewsNewsSports

സഞ്ജുവിന്റെ റോയൽസിന് കണ്ടകശ്ശനി; രാജസ്ഥാന് ഇനി ഒന്നും എളുപ്പമല്ല, പ്രതീക്ഷകൾ മങ്ങുന്നു

രാജസ്ഥാന് മറ്റൊരു വിദേശ പേസറെ കൂടെ നഷ്ടമായി

ഐപിഎൽ പതിനാലാം സീസണിന്റെ അവശേഷിച്ച മത്സരങ്ങൾ ആരംഭിക്കാനിരിക്കെ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസനും മുസ്തഫിസുർ റഹ്മാനും അനുമതി നൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഐസിസി ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പിലാണ് ബംഗ്ലാദേശ് ടീം എന്നും അതിനാൽ തന്നെ ഇരു താരങ്ങൾക്കും എൻഒസി നൽകാൻ ബോർഡിന് താൽപര്യമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നസ്മുൾ ഹസൻ പറഞ്ഞു.

നേരത്തെ ഇംഗ്ലണ്ട്, ന്യൂസിലാന്റ് താരങ്ങളും ഐ.പി.എൽ രണ്ടാം ഘട്ടത്തിലേക്ക് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കളിക്കാരുടെ കാര്യത്തിൽ ഐ.പി.എൽ ടീമുകൾ ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓൾറൗണ്ട് താരമാണ് ഷാക്കിബ്. രാജസ്ഥാൻ റോയസിന്റെ താരമാണ് മുസ്തഫിസുർ റഹ്മാൻ.

മുസ്തഫിസുർ റഹ്മാൻ ഐ.പി.എല്ലിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ രാജസ്ഥാന് മറ്റൊരു വിദേശ പേസറെ കൂടെയാണ് നഷ്ടമായിരിക്കുന്നത്. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്‌സ് എന്നിവർ നേരത്തെ പിന്മാറിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ കളിക്കാരെ വെച്ച് അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കേണ്ട ഗതികേടിലാണ് സഞ്ജുവിന്റെ റോയൽസ്.

shortlink

Related Articles

Post Your Comments


Back to top button