01 June Tuesday

ലൈറ്റ് വര്‍ക്കിന് ബിജെപി നല്‍കാനുള്ളത് 68000 രൂപ: ചെയ്ത ജോലിയുടെ പ്രതിഫലം നല്‍കണമെന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കോവിഡ് രോഗി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

തിരുവനന്തപുരം>  ബിജെപിയുടെ പ്രചരണ പരിപാടിക്കായി ലൈറ്റ് വര്‍ക്ക് നടത്തിയതിന്റെ പ്രതിഫലം
ലഭിക്കാത്തതിനാല്‍ കോവിഡ് ചികിത്സയ്ക്കായി പണമില്ലാതെ യുവാവ് ദുരിതത്തില്‍.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയ്ക്ക് ലൈറ്റ് വര്‍ക്ക് ചെയ്തതിന്റെ പണം ലഭിക്കണമൊവശ്യപ്പെട്ടാണ്  ന്യുമോണിയയും  ശ്വാസകോശ രോഗവുമടക്കമുളള്ള ബിജു  അശുപത്രിയില്‍ നിന്നും നേതാക്കളോട് അപേക്ഷിക്കുന്നത്‌


ആരുടെയും ഔദാര്യം  വേണ്ട,  താനും  പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുതെന്നും
ബിജു   ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു


ഫേസ്ബുക്ക് പോസ്റ്റ്


ബഹുമാന്യ ബിജെപി യുടെ പൂജപ്പുര വാര്‍ഡിന്റെ നേതാക്കന്മാരെ......

ഞാന്‍ ബിജു ..ദേവൂ  സൗണ്ട്‌സ് പൂജപ്പുര... ഞാന്‍  കോവിഡ് പിടിപെട്ടു neomonia ആയി oxigen ലെവല്‍ താഴ്ന്ന്.... Lungs പ്രശ്‌നം ആയി കഴിഞ്ഞ ഒരു മാസമായി PRS ല്‍  ചികിത്സയില്‍ ആണ്... ഇനിയും ഒന്നുരണ്ടു മാസം ഓക്‌സിജന്‍ സപ്പോര്‍ട്ട് കൂടിയേ കഴിയാന്‍ പറ്റു....

ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്..ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുന്‍പ് നടന്ന കോര്‍പ്പറഷന്‍ ഇലക്ഷന് എന്റെ സ്ഥാപനാമായ  ദേവൂ സൌണ്ട്‌സാണ് ബിജെപി പൂജപ്പുര വാര്‍ഡ് കമ്മറ്റിക്കായി പ്രചരണവും ലൈറ്റ്  വര്‍ക്കും  ചെയ്തത്..

ആ വകയില്‍ എനിക്ക് 68000/-(അറുപത്തിഎ ട്ടായിരം )കിട്ടാനുണ്ട്,... ജില്ലാപ്രസിഡന്റ് കൂടിയായ കൗണ്‍സിലറിനെ വിളിച്ചപ്പോള്‍ ഇതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു.. ഹോസ്പിറ്റലില്‍ ആയ  ശേഷവും മെസ്സേജ് ഇട്ടപ്പോഴും മറുപടിതന്നില്ല...??..

വര്‍ക്ക് ഓര്‍ഡര്‍ പറഞ്ഞ പ്രവര്‍ത്തകരും മിണ്ടുന്നില്ല..... ആരുടെയും ഔദാര്യം  വേണ്ട ഞാനും എന്റെ പ്രവര്‍ത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്...ദയവായി ഈ പ്രത്യേക സാഹചര്യത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...??
കടപ്പാട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top