Latest NewsNewsEntertainment

താരദമ്പതികൾ വേർപിരിയുന്നു ? രാത്രി വീട്ടില്‍ വച്ച്‌ മര്‍ദ്ദിച്ചുവെന്ന് നടിയുടെ പരാതി, നടൻ അറസ്റ്റിൽ

വീട്ടിലുണ്ടായ കലഹത്തിന് പിന്നാലെ മെഹ്‌റ തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു നിഷയുടെ പരാതി

ന്യൂഡല്‍ഹി: രാത്രി വീട്ടില്‍ വച്ച്‌ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ജനപ്രിയ ടെലിവിഷന്‍ താരം. നടൻ കരണ്‍ മെഹ്‌റയ്‌ക്കെതിരെയാണ് ഭാര്യയും നടിയുമായ നിഷ റാവല്‍ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. മെഹ്‌റയെ അറസ്റ്റ് ചെയ്തെങ്കിലും ഗോരേഗാവ് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു

വീട്ടിലുണ്ടായ കലഹത്തിന് പിന്നാലെ മെഹ്‌റ തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു നിഷയുടെ പരാതി. മെഹ്‌റയ്‌ക്കെതിരെ ഐപിസി 336,337, 333 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

read also:കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്ബതികളാണ് നിഷയും മെഹ്‌റയും. ഇരുവരും. മെയ് മാസത്തിൽ ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ആണെന്നും വേർപിരിയലിന്റെ വക്കിലാണ് താരങ്ങളെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും അത്തരം വാർത്തകളെ നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ഈ പരാതി പുറത്തുവന്നതോടെ താരങ്ങൾ പിരിയുകയാണെന്ന വാർത്തകൾ വീണ്ടും ചർച്ചയാകുകയാണ്.

shortlink

Post Your Comments


Back to top button