01 June Tuesday

ചാരായം വാറ്റ്: തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

കേരള എക്‌സൈസ്‌–- പൊലിസ് ഉദ്യോഗസ്ഥരും തമിഴ്നാട് വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ചേർന്ന്‌ അതിർത്തിയിൽ പരിശോധന നടത്തുന്നു

നെടുങ്കണ്ടം > ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ പ്രത്യേക നിർദ്ദേശ പ്രകാരം എക്‌സൈസ്, പൊലിസ്, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന്‌ കേരള-തമിഴ്‌നാട് അതിർത്തി വനമേഖലകളിൽ പരിശോധന നടത്തി. ബാറുകളും വിദേശമദ്യശാലകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിൽ ചാരായം വാറ്റ് വ്യാപകമാക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
 
ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും, തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും, വണ്ടന്മേട് പൊലീസും ചേർന്ന്  കരുണാപുരം പഞ്ചായത്തിലെ മന്തിപ്പാറ, മൂങ്കിപള്ളം എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാൽ, കോടയോ ചാരായമോ കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടുന്ന അതിർത്തി വനമേഖലകളിൽ പരിശോധനകൾ നടത്തുമെന്ന് സംഘം അറിയിച്ചു.
 
ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ ആർ.ബാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഡി സതീഷ്‌കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ തോമസ് ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ടിറ്റോമോൻ ചെറിയാൻ, റോണി ആന്റണി, വി പി ബിലേഷ്, വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി എസ് ഷിബു, സിവിൽ പൊലീസ് ഓഫീസർ അരുൺകുമാർ, തമിഴ്‌നാട് വനംവകുപ്പിലെ കമ്പം വെസ്റ്റ് റേഞ്ച് ഓഫീസിലെ ഫോറസ്റ്റർ രാജു, ബീറ്റ് ഗാർഡ് മണിവണ്ണൻ, ഫയർ വാച്ചർ തങ്കം, ബീറ്റ് വനിതാ വാച്ചർ വിൽവക്കനി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top