01 June Tuesday

അതിജീവനത്തിന്റെ 
മണികിലുക്കം ; ഇന്നുമുതൽ പുതിയ അധ്യയന വർഷം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021

വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ നിർദേശപ്രകാശം കെ ജെ മാക്സി എംഎൽഎ നൽകിയ ഫോണിൽ ചെല്ലാനത്തെ ജോസഫ് ഡോൺ അമമ സൗമ്യയെ ഓൺലെെൻ ക്ലാസിൽ കയറുന്ന രീതി കാണിച്ചുകൊടുക്കുന്നു ഫോട്ടോ: മനു വിശ്വനാഥ്


തിരുവനന്തപുരം
മഹാമാരിക്കാലത്ത്‌ അതിജീവനത്തിന്റെ തുടർപാഠവുമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ചൊവ്വാഴ്‌ച വീണ്ടും ഡിജിറ്റൽ ക്ലാസിലെത്തും. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ രണ്ടാം തവണയാണ്‌ ഓൺലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്‌. ഇത്തവണ 45 ലക്ഷത്തോളം കുട്ടികൾ സ്‌കൂൾ പ്രവേശനോത്സവത്തിൽ വീടുകളിലിരുന്ന്‌ പങ്കാളികളാകും. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. സ്‌കൂളിൽ രാവിലെ 8.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.  

ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. മമ്മൂട്ടി,  മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവർ  ആശംസയർപ്പിക്കും. രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ' ആരംഭിക്കും. പകൽ 11 മുതൽ യുഎൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. പകൽ രണ്ട്‌ മുതൽ മൂന്നുവരെ ചൈൽ‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ്  കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

പ്രവേശനോത്സവത്തിന്റെ   ഒരുക്കം വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടി തിങ്കളാഴ്‌ച കോട്ടൺഹിൽ സ്‌കൂളിലെത്തി.  മുഴുവൻ സ്‌കൂളുകളിലും വെർച്വലായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ്‌ പ്രവേശനോത്സവം.

photo arun raj

photo arun raj


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top