02 June Wednesday

വാക്സിന്‍ ഇല്ലെങ്കില്‍ എന്തിന് പ്രഖ്യാപനം , യുവജനങ്ങൾക്ക്‌ വാക്സിന്‍ മുന്‍​ഗണന നല്‍കാത്തത് ദുഃഖകരം ; വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

എം അഖിൽUpdated: Tuesday Jun 1, 2021


ന്യൂഡൽഹി
സുപ്രീംകോടതിക്കു പിന്നാലെ കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തെ രൂക്ഷമായി വിമർശിച്ച്‌ ഡൽഹി ഹൈക്കോടതി. യുവജനങ്ങൾക്ക്‌ വാക്‌സിൻ വൈകുന്നത് ശരിയല്ലെന്ന് ഹൈക്കോടതി തുറന്നടിച്ചു.  ‘ഇത്‌ ഒട്ടും തൃപ്‌തികരമായ സംവിധാനമല്ല. ആദ്യം 45നും 60നും ഇടയിലുള്ളവര്‍ക്ക് വാക്‌സിൻ നൽകി. പിന്നീട് യുവജനങ്ങള്‍ക്കും പ്രഖ്യാപിച്ചു. എന്നാൽ, അവർക്കുകൂടി നൽകാൻ വാക്‌സിൻ ഇല്ലെന്ന് ഇപ്പോള്‍ പറയുന്നു. വാക്‌സിൻ ഇല്ലെങ്കിൽ, പിന്നെ എന്തിന് പ്രഖ്യാപനം നടത്തി?’–- ജസ്റ്റിസുമാരായ വിപിൻ സംഖി, ജസ്‌മീത്‌ സിങ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ആരാഞ്ഞു.

ഇറ്റലിപോലെയുള്ള രാജ്യങ്ങൾ ചെറുപ്പക്കാരെ സംരക്ഷിക്കാൻ കൂടുതൽ ശ്രദ്ധിച്ച കാര്യം കോടതി ഓര്‍മിപ്പിച്ചു. ‘ഇറ്റലിയിൽ യുവജനങ്ങൾക്ക്‌ ആശുപത്രികിടക്കകൾക്ക് മുൻഗണന നൽകി. എല്ലാവരെയും രോഗത്തിന്റെ പിടിയിൽനിന്ന്‌ രക്ഷിക്കണം. രണ്ടാംതരംഗം ചെറുപ്പക്കാരെയാണ്‌ കൂടുതൽ ബാധിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നിട്ടും അവർക്ക്‌ വാക്‌സിന്‌ മുൻഗണന നൽകാത്തത്‌ ദുഃഖകരം’–- കോടതി നിരീക്ഷിച്ചു. ബ്ലാക്ക്‌ ഫംഗസ്‌ രോഗികൾക്കുള്ള മരുന്നുക്ഷാമം ചൂണ്ടിക്കാണിച്ചുള്ള ഹർജിയിലാണ്‌ കോടതിയുടെ ഇടപെടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top