01 June Tuesday

ഗംഭീറിന് ക്ലീന്‍ ചിറ്റ് നൽകിയ റിപ്പോര്‍ട്ട് കോടതി തള്ളി ; പ്രതിസന്ധിയുണ്ടാക്കിയിട്ട് രക്ഷകന്റെ 
പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jun 1, 2021


ന്യൂഡൽഹി
കോവിഡ്‌ മരുന്ന്‌ വൻതോതിൽ സംഭരിച്ച്‌ വിതരണംചെയ്ത ബിജെപി എംപി ഗൗതം ഗംഭീറിന്റെ നടപടിയെ ന്യായീകരിച്ച ഡൽഹി ഡ്രഗ്‌ കൺട്രോളർക്ക്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശം. ഗൗതം ഗംഭീർ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന ഡ്രഗ്‌ കൺട്രോളറുടെ റിപ്പോർട്ട്‌ ഹൈക്കോടതി തള്ളി. കോവിഡ്‌ ചികിത്സയ്ക്കുള്ള ഫാബിഫ്ലൂ ഗംഭീറിന്റെ ഫൗണ്ടേഷൻ വൻതോതിൽ സംഭരിച്ച്‌ വിതരണം ചെയ്‌തു. ഇതോടെ പൊതുവിപണിയിൽ മരുന്നിന്‌ വലിയ ക്ഷാമമുണ്ടായെന്നാണ്‌ കോടതിയുടെ വിലയിരുത്തൽ. എന്നാൽ, ക്ഷാമം ഉണ്ടായില്ലെന്നാണ്‌ ഡ്രഗ്‌ കൺട്രോളറുടെ റിപ്പോർട്ട്.

ഇനിയും മരുന്ന്‌ വിതരണം ചെയ്യുമെന്ന മുൻ ക്രിക്കറ്റ്‌ താരത്തിന്റെ പ്രസ്‌താവനയിലും ജസ്റ്റിസ്‌ വിപിൻ സംഖി അധ്യക്ഷനായ ബെഞ്ച്‌ അതൃപ്‌തി പ്രകടിപ്പിച്ചു. ‘സ്വയം പ്രശ്‌നമുണ്ടാക്കുകയും അത്‌ മറികടക്കാൻ സഹായിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കി രക്ഷകന്റെ പ്രതിച്ഛായ സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്‌. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനം അംഗീകരിക്കാനാകില്ല’–- ഹൈക്കോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top