01 June Tuesday

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ 
ഓഫീസിനുമുന്നിൽ സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday May 31, 2021

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനുമുന്നിൽ സിപിഐ എം നടത്തിയ പ്രതിഷേധം സി എൻ മോഹനൻ 
ഉദ്ഘാടനം ചെയ്യുന്നു


മട്ടാഞ്ചേരി
ലക്ഷദ്വീപിലെ സമാധാനജീവിതം അട്ടിമറിക്കുന്ന നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധം നടത്തി. ലക്ഷദ്വീപിലെ സംസ്‌കാരത്തെയും വിശ്വാസത്തെയും അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദ്വീപുജനതയുടെ ഭക്ഷണസ്വാതന്ത്ര്യം അടക്കം എല്ലാ മേഖലകളിലുമുള്ള അധികാരികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ തിരികെവിളിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു.

ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന്‌ സി എൻ മോഹനൻ പറഞ്ഞു. ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങൾ ഓരോന്നായി ഇല്ലാതാക്കാനുള്ള ശ്രമമാണ് മോഡിസർക്കാർ നടത്തുന്നതെന്നും ഇതിനെതിരെ രാഷ്‌ട്രീയകക്ഷികൾ ഒരുമിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.  
കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷനായി. കെ ജെ ആന്റണി, ബി ഹംസ, കെ എ എഡ്വിൻ, കെ ആർ വിപിൻ രാജ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top