KeralaLatest NewsNews

ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ജൂൺ മാസം എട്ടാം തീയതി വരെയാണ് രവി പൂജാരിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയിരിക്കുന്നത്. നിലവിൽ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന രവി പൂജാരിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ബംഗളൂരുവിലേക്ക് തിരിച്ചു.

Read Also: തൃശൂരിലെ കേരള പോലീസ് അക്കാദമിയിലും കാവിവൽക്കരണം; നിയമസഭ പ്രമേയത്തെ പരിഹസിച്ച് സന്ദീപ് വാര്യർ

എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

Read Also: ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടവും ഇല്ലാതാകില്ല; സെൻട്രൽ വിസ്തക്കെതിരെ കുപ്രചാരണങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments


Back to top button