കൊച്ചി> ലോക്‌ഡൗൺ ലംഘിച്ച് ആദ്യകുർബാന നടത്തിയ പള്ളി വികാരിയെ അറസ്‌റ്റ് ചെയ്‌തു. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്ജ് പാലമറ്റത്താണ് അറസ്റ്റിലായത്.സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളടക്കം ഇരുപത്തഞ്ചോളം പേർക്കെതിരെ കേസെടുത്തു.
ഇന്നു രാവിലെ എട്ടിനാണ് ആദ്യകുർബാന നടന്നത്. എപിഡെമിക് ആക്ട് പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിന് ശേഷം പള്ളി വികാരിയെ ജാമ്യത്തിൽവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..