01 June Tuesday

പാർടി പിടിക്കാൻ ഷിബു ; ആർഎസ്‌പി സെക്രട്ടറിയറ്റ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday May 31, 2021


കൊല്ലം
യുഡിഎഫ്‌ ബന്ധം വിടണമെന്ന അണികളുടെ ശക്തമായ ആവശ്യം നിലനിൽക്കെ ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ്‌ ചൊവ്വാഴ്‌ച ചേരും. പാർടി നേതൃമാറ്റം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകുമെന്നു സൂചന.

ഔദ്യോഗിക ആർഎസ്‌പിയിൽ ആർഎസ്‌പി ബി  ലയിച്ചശേഷം തനിക്കു വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ഷിബു ബേബിജോണിന്റെ പരാതി സെക്രട്ടറി സ്ഥാനം മുന്നിൽക്കണ്ടാണെന്നാണ്‌ വിലയിരുത്തൽ. സെക്രട്ടറി സ്ഥാനത്തേയ്‌ക്ക്‌ ഷിബു കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്‌.    തനിക്കൊപ്പം നിന്നവർക്ക്‌ പാർടിയിൽ കാര്യമായ പരിഗണന കിട്ടിയില്ലെന്നും ഷിബുവിനു  പരാതിയുണ്ട്‌. കുറെനാളായി സംസ്ഥാന സെക്രട്ടറി എ എ അസീസുമായി ഷിബു നീരസത്തിലാണ്‌. അടുത്തിടെ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റിൽ ഇങ്ങനൊരു സംസ്ഥാന സെക്രട്ടറിക്കൊപ്പം  പ്രവർത്തിക്കാനാകില്ലെണ്‌ ഷിബു തുറന്നടിച്ചിരുന്നു. എന്നാൽ, എൻ കെ പ്രേമചന്ദ്രനും ബാബു ദിവാകരനും ഭൂരിപക്ഷം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും  അസീസിനെയാണ്‌ പിന്തുണയ്‌ക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top