31 May Monday

അറബിതര പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു, നെതന്യാഹു പുറത്താകാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday May 31, 2021

ജറുസലേം > ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണം അവസാനിപ്പിക്കാൻ അറബിതര പ്രതിപക്ഷകക്ഷികൾ ഒന്നിച്ച്‌ നീങ്ങുന്നു. ഇതോടെ നെതന്യാഹുവിന്‌ പുറത്തേക്കുള്ള വഴിയൊരുങ്ങിയേക്കും.  പരസ്‌പര ധാരണയുടെ അടിസ്ഥാനത്തിൽ പ്രധാന പ്രതിപക്ഷ കക്ഷിനേതാവായ യെയർ ലാപിഡുമായി ഒന്നിച്ച്‌ നീങ്ങാൻ തീരുമാനിച്ചതായി യാമിന പാർടി ലീഡർ നഫ്‌താലി ബെന്നറ്റ്‌ പറഞ്ഞു.

മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്‌ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സർക്കാർ രൂപീകരണത്തിന്‌ അദ്ദേഹം നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഇതോടെ രണ്ടാം കക്ഷിയായ യെയർ ലാപിഡിന്‌ സർക്കാർ രൂപീകരിക്കാൻ സമയം അനുവദിക്കുകയായിരുന്നു.

ബുധനാഴ്‌ച സമയം അവസാനിക്കും. അതിന്‌ മുന്നേ അറബിതരപ്രതിപക്ഷുമായി ചേർന്ന്‌ സർക്കാർ രൂപീകരിക്കാനാണ്‌ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top