30 May Sunday

സൈനയും ശ്രീകാന്തും ഒളിമ്പിക്‌സിനില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 30, 2021


ഹൈദരാബാദ്
ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ് വാളിന്റേയും കിഡംബി ശ്രീകാന്തിന്റേയും ടോക്യോ ഒളിമ്പിക്സ് മോഹം അവസാനിച്ചു. ഇരുവർക്കും ജൂൺ 15നുള്ളിൽ യോഗ്യത നേടാൻ ടൂർണമെന്റില്ല. ലോക റാങ്കിങ്ങിൽ പതിനാറാം സ്ഥാനം വരെ ഒളിമ്പിക്സിൽ പങ്കെടുക്കാമായിരുന്നു.    ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ സൈന ഇരുപത്തിരണ്ടാം റാങ്കിലാണ്. ശ്രീകാന്ത് 20. വനിതകളിൽ പി വി സിന്ധുവും പുരുഷന്മാരിൽ ബി സായി പ്രണീതും ഇന്ത്യക്കായി ഇറങ്ങും. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top