30 May Sunday

സിഎഎ ഉടന്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം; മുസ്ലിം ഇതര അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന്‌ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 29, 2021

ന്യൂഡല്‍ഹി > വ്യാപക പ്രതിഷേധത്തിനും നിയമപോരാട്ടത്തിനും ഇടയില്‍ 2019ലെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്‌സി, കൃസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും കേ്ന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നു.

2019ല്‍ കൊണ്ടുവന്ന നിയമമനുസരിച്ച് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് 2015ന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്ലിങ്ങളായ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. അഭയാര്‍ഥികള്‍ക്ക് മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ അനാഥമാക്കുന്നതാണെന്ന് ഓര്‍മപ്പെടുത്തി  ജനലക്ഷങ്ങള്‍ പങ്കെടുത്ത അഭൂതപൂര്‍വങ്ങളായ ചെറുത്തുനില്‍പ്പുകളാണ് മാസങ്ങളോളം രാജ്യമാകെ പടര്‍ന്നത്. അവയും കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവുമാണ് തുടര്‍ നടപടികള്‍ ഇത്രയും വൈകിച്ചത്. കോവിഡ് വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയായ ശേഷം രാജ്യമാകെ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top