30 May Sunday

കേരളത്തിൽ വാക്സിൻ 
നിർമിക്കും : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday May 29, 2021


തിരുവനന്തപുരം
കേരളത്തിൽ വാക്സിൻ നിർമിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഇതുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ്‌ . കേരള കൗൺസിൽ ഓഫ് സയൻസ് ആൻഡ്‌ ടെക്നോളജി ആൻഡ്‌ എൻവയർമെന്റിന്റെ അഭിമുഖ്യത്തിൽ ഔഷധ ഉൽപ്പാദനമേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് വെള്ളിയാഴ്‌ച വെബിനാർ സംഘടിപ്പിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയൻസ് പാർക്കിന്റെ സ്ഥലത്ത്‌ യൂണിറ്റുകൾ സ്ഥാപിക്കാൻ വാക്സിൻ കമ്പനികൾക്ക് താൽപ്പര്യമുള്ളതായി അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top