30 May Sunday
വിതരണം തുടങ്ങി

പാഠപുസ്‌തകവും യൂണിഫോമും 
സമയബന്ധിതമായി നൽകും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday May 29, 2021


തിരുവനന്തപുരം
കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പുതിയ അധ്യയനവർഷം ഒന്നാം ക്ലാസുകാർക്കുള്ള പാഠപുസ്തക വിതരണത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം മണക്കാട്‌ ഗവ. ടിടിഐയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 288 ടൈറ്റിലുകളിലായി 2.62 കോടി പാഠപുസ്‌തകം 13,064 സൊസൈറ്റി വഴിയാണ് വിതരണം നടത്തുന്നത്‌. 9,39,107 കുട്ടികൾക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തിൽ എത്തിച്ചു. 39 ലക്ഷം മീറ്റർ തുണിയാണ് സജ്ജമാക്കിയത്. യൂണിഫോം നൽകാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസ് 600 രൂപ വീതം നൽകും.

കൈത്തറി യൂണിഫോം വിതരണം വ്യവസായ മന്ത്രി പി രാജീവ്‌ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു.  ഭക്ഷ്യ മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഒന്നാം ക്ലാസിലെ പാഠപുസ്തക വിതരണം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. രണ്ടാം ക്ലാസുകാർക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം മന്ത്രി ആന്റണി രാജു നിർവഹിച്ചു. മൂന്നാം ക്ലാസുകാർക്കുള്ള  യൂണിഫോം വിതരണത്തിന്‌ മന്ത്രി ജി ആർ അനിൽ തുടക്കമിട്ടു. 

നാലാം ക്ലാസുകാർക്കുള്ള  യൂണിഫോം വിതരണോദ്‌ഘാടനം മേയർ എസ് ആര്യ രാജേന്ദ്രനും അഞ്ചാം ക്ലാസുകാരുടേത്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും നിർവഹിച്ചു. ആറാം ക്ലാസുകാർക്കുള്ള യൂണിഫോം വിതരണം സർവ ശിക്ഷാ കേരള ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണനും ഏഴാം ക്ലാസുകാരുടേത്‌ ഡിജിഇ കെ ജീവൻബാബുവും നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top