28 May Friday

ബംഗളൂരു പീഡനം: രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് വെടിവെച്ചുവീഴ്ത്തി

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021

ബംഗളൂരു> ബംഗളൂരുവില്‍ യുവതി അതിക്രൂരമായി  ബലാത്സംഗം ചെയ്യപ്പെട്ട  കേസില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ട് പേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കാലിന് വെടിവച്ച് വീഴ്ത്തി.പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം.

ആഴ്ചകള്‍ക്ക് മുന്‍പ് ബംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശില്‍ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്തുടര്‍ന്ന് പിടികൂടിയ സംഘം ബംഗളൂരുവിലെ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്റെ വീഡിയോ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു.

 വീഡിയോ പ്രചരിച്ചതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ദൃശ്യങ്ങളില്‍ ഉള്ളവരെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആസാം പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗളുരുവിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തുകയും 5 പ്രതികളെ പിടികൂടുകയും ചെയ്തത്. ഇതില്‍ ഒരു സ്ത്രീയുമുണ്ട്.  മനുഷ്യക്കടത്തു സംഘത്തിലെ കണ്ണികളായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top