28 May Friday

യാസ് ചുഴലി : ജാര്‍ഖണ്ഡിലും കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Friday May 28, 2021


ന്യൂഡൽഹി
ജാർഖണ്ഡിലും കനത്തനാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. എട്ട്‌ ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ്‌ ബാധിച്ചു. സുബർണരേഖ, ഖട്‌കയ്‌ നദികളിൽ ജലനിരപ്പ്‌ അപകടകരമായി ഉയർന്നു. 15,000 പേരെ മാറ്റിപ്പാർപ്പിച്ചു.  മരങ്ങൾ വ്യാപകമായി കടപുഴകി. വൈദ്യുതി നിലച്ചു. കഴിഞ്ഞദിവസം ബംഗാളിൽ 15 ലക്ഷം പേരെയും ഒഡിഷയിൽ 6.5 ലക്ഷം പേരെയും മാറ്റി പാര്‍പ്പിക്കേണ്ടിവന്നിരുന്നു. ഒഡിഷയിൽ മൂന്നാളും ബംഗാളിലും ജാർഖണ്ഡിലും ഓരോരുത്തരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒഡിഷയിലും ബംഗാളിലും  പ്രധാനമന്ത്രി വെള്ളിയാഴ്‌ച സന്ദർശനം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top