ന്യൂഡൽഹി > കോവിഡ് പശ്‌ചാത്തലത്തിൽ സിബിഎസ്‌ഇ, ഐസിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി 31 ലേക്ക് മാറ്റി. ജൂൺ ഒന്നിനകം കേന്ദ്രം ഉചിത തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും അംഗമായ അവധിക്കാല ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
തിങ്കളാഴ്‌ച ഹർജി പരിഗണിക്കുമ്പോൾ സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേന്ദ്രസർക്കാര്‍ പ്രതിനിധികള്‍ ഹാജരാകണം. പരീക്ഷ നീട്ടുന്നത് കുട്ടികള്‍ക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നുകാട്ടി അഡ്വ. മമതാ ശർമയാണ് ഹര്‍ജി നല്‍കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..