27 May Thursday

സമന്വയ പ്രവചനമത്സരം: വിജയികളെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021

ടൊറന്റോ> കാനഡയിലെ മലയാളികളുടെ സാംസ്‌കാരികസംഘടനയായ സമന്വയ കള്‍ച്ചറല്‍ അസോസിയേഷന്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സൂം വഴി നടത്തിയ ഫലപ്രഖ്യാപനം പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ ഉദ്ഘാടനം ചെയ്തു.

രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ പങ്കെടുത്ത ആര്‍ക്കും കൃത്യമായി തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ്ഫലത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന പ്രവചനം നടത്തിയവരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

ശ്രദ്ധേയമായ പോരാട്ടം നടന്ന 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുന്ന മത്സരത്തില്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി പി മാലിക് സാദ് മജീദ്‌ ഒന്നാംസമ്മാനമായ 50000 രൂപയ്ക്ക് അര്‍ഹനായി. 30000 രൂപയുടെ രണ്ടാം സമ്മാനം കാനഡയില്‍ താമസിക്കുന്ന മന്‍ജോത് റായിക്കാണ്. എം എച്ച് നൗഫല്‍ മൂന്നാം സമ്മാനമായ 20000 രൂപ സ്വന്തമാക്കി. ഒന്നാം സമ്മാനം റോയ് ജോര്‍ജും രണ്ടും മൂന്നും സമ്മാനങ്ങള്‍ ജോഷി മാടശേരിയും സ്പോണ്‍സര്‍ ചെയ്തു.

മുന്നണികളുടെ സീറ്റുനില പ്രവചിക്കുന്നവരിലെ ആദ്യ അഞ്ച് പേര്‍ക്ക് 10000 രൂപ വീതമാണ് സമ്മാനം. കുവൈറ്റില്‍ ജോലി ചെയ്യുന്ന എടത്തുരുത്തി സ്വദേശി മുകേഷ് കാരയില്‍, സി മുഹമ്മദ്‌ മിന്‍ഷാദ് [മണ്ണാര്‍കാട്], യു രവീന്ദ്രന്‍ [പയ്യന്നൂര്‍], ആകാശ് തങ്കച്ചന്‍ [കാഞ്ഞാര്‍], സിജിന്‍ സലാഹുദീന്‍ [വര്‍ക്കല] എന്നിവരാണ്‌ ഈ വിഭാഗത്തിലെ വിജയികള്‍. ജിയോ ജോസാണ് അഞ്ച് പേര്‍ക്കുമുള്ള സമ്മാനം സ്പോണ്‍സര്‍ ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top