29 May Saturday
പ്രതിഷേധം 
ആളിക്കത്തിയതോടെ 
സുധാകരന്റെ തന്നെ 
പേഴ്‌സണൽ സ്റ്റാഫ് 
അംഗങ്ങൾ ഇടപെട്ടു

‘ സുധാകരനല്ലാതെ മറ്റാര്‌ ’ ; കെപിസിസി ആസ്ഥാനത്ത് ‘പ്രതിഷേധ നാടകം’

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021


തിരുവനന്തപുരം
കെ സുധാകരനുവേണ്ടി കെപിസിസി ആസ്ഥാനത്ത് പ്രവർത്തകരുടെ പ്രതിഷേധ നാടകം. ‘സുധാകരനെ തിരിച്ചുവിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം മുഴക്കി ബാനറുമായാണ്‌ യൂത്ത്‌കോൺഗ്രസുകാർ എത്തിയത്‌. പ്രതിഷേധം ആളിക്കത്തിയതോടെ സുധാകരന്റെതന്നെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഇടപെട്ടു. എന്നിട്ടും പ്രതിഷേധനാടകം തിർന്നില്ല. വാക്കേറ്റവും ഉന്തുംതള്ളും വരെയുണ്ടായി.

യുഡിഎഫ്‌ ഏകോപനസമിതി യോഗത്തിൽ പങ്കെടുക്കാൻ നേതാക്കൾ എത്തുന്നതിനിടയിലാണ് സംഭവം. സുധാകരനല്ലാതെ മറ്റാർക്കും കോൺഗ്രസിനെ രക്ഷിക്കാനാകില്ലെന്നാണ്‌ ഇവരുടെ വാദം. ഈരാറ്റുപേട്ടയിൽനിന്നുള്ളവരാണ്‌ പ്രതിഷേധിച്ചത്‌. പുതിയ കെപിസിസി പ്രസിഡന്റിനെ കണ്ടെത്താൻ ഹൈക്കമാൻഡിന്റെ നടപടിക്രമം തുടരവേ ഈ പ്രതിഷേധം സുധാകരന്‌ ദോഷംചെയ്യുമെന്ന്‌  അനുനയിപ്പിക്കാൻ എത്തിയവർ പറഞ്ഞു. ഒടുവിൽ പ്രതിഷേധക്കാർ കാറിൽ കയറി തടി കാലിയാക്കി. ഇതിനുമുമ്പും സുധാകരനുവേണ്ടി പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top